Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tarun Moorthy

ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് തി​രി​ച്ച​ടി; ശ​ബ​രി​മ​ലയി​ൽ ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു  

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം അ​തി​മ​നോ​ഹ​ര​ത്തി​ന് തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര സ​ന്നി​ധാ​ന​ത്ത് അ​നു​മ​തി ചോ​ദി​ച്ചെ​ങ്കി​ലും വ​നം വ​കു​പ്പ് അ​ത് നി​ഷേ​ധി​ച്ചു.

ഏ​റ്റ​വും പു​തി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​ത്.

അ​തേ​സ​മ​യം പ​മ്പ വ​രെ റാ​ന്നി വ​നം വ​കു​പ്പ് ഡി​വി​ഷ​ൻ ഭാ​ഗ​ത്ത് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​ട​ങ്ങ​ളി​ൽ നാ​ളെ ഷൂ​ട്ടിം​ഗ് ന​ട​ക്കും. ചി​ത്രീ​ക​ര​ണ​ത്തി​ന് നേ​ര​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മു​ഴു​വ​ൻ സ്‌​ക്രി​പ്റ്റും സ​മ​ർ​പ്പി​ക്ക​ണം എ​ന്ന​താ​ണ് ഇ​തി​നു​വേ​ണ്ടി ദേ​വ​സ്വം ബോ​ർ​ഡ് വെ​ച്ച നി​ബ​ന്ധ​ന. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തെ​യോ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളെ​യോ ഹ​നി​ക്കു​ന്ന യാ​തൊ​ന്നും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രി​ക്ക​രു​ത്. ഇ​തി​ന് പു​റ​മെ അ​മ്പ​തി​നാ​യി​രം രൂ​പ കെ​ട്ടി​വെ​ക്കു​ക​യും വ​നം​വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി തേ​ട​ണ​മെ​ന്നും നി​ബ​ന്ധ​ന​വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സ​ന്നി​ധാ​ന​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ന് വ​നം​വ​കു​പ്പ് ക​ട്ട് പ​റ​ഞ്ഞ​തോ​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up